Section

malabari-logo-mobile

വയനാട്ടില്‍ പ്ളാസ്റ്റിക് കവറുകള്‍ക്കും ക്വാറികള്‍ക്കും നിരോധം

HIGHLIGHTS : കല്‍പറ്റ: വയനാട്ടില്‍ പ്ളാസ്റ്റിക് കവറുകള്‍ക്കും ക്വാറികള്‍ക്കും സമ്പൂര്‍ണ നിരോധം. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറാണ്നിരോധം ഏര്‍പ്പെടുത്തിയത്. അമ...

കല്‍പറ്റ: വയനാട്ടില്‍ പ്ളാസ്റ്റിക് കവറുകള്‍ക്കും ക്വാറികള്‍ക്കും സമ്പൂര്‍ണ നിരോധം. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറാണ്നിരോധം ഏര്‍പ്പെടുത്തിയത്. അമ്പലവയലിലെ ആറാട്ടുപാറ, കൊളകപ്പാറ എന്നിവടങ്ങളിലെ കരിങ്കല്‍ ക്വാറികള്‍ക്കാണ് നിരോധം ഏര്‍പ്പെടുത്തിയത്.

സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധം ഒക്ടോബര്‍ രണ്ടു മുതല്‍ നിലവില്‍ വരും. പ്ളാസ്റ്റിക് ക്യാരീബാഗുകള്‍, പ്ളാസ്റ്റിക് -തെര്‍മോകോള്‍ ഡിസ്പോസിബിള്‍ പ്ളേറ്റുകള്‍ എന്നിവയുടെ വിപണനവും ഉപയോഗത്തിനുമാണ് നിരോധിച്ചിരിക്കുന്നത്. ജില്ലയിലെ ജനങ്ങളുടെ ആരോഗ്യമേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് വേണ്ടിയാണ് പ്ളാസ്റ്റിക്- ക്വാറി നിരോധം നടപ്പാക്കുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

sameeksha-malabarinews

വയനാട് ജില്ലാ കളക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് സുപ്രധാന ഉത്തരവുകള്‍ ഇറക്കിയത്. കേശവേന്ദ്രകുമാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറായി ചുമതലയേല്‍ക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!