വടക്കാഞ്ചേരി പീഡനം; അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് ഐജിയുടെ വിലയിരുത്തല്‍

press-meetതൃശൂര്‍: വടക്കാഞ്ചേരി ബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി സമ്മതിച്ച് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഉന്നത രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്നും ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

പുതിയ സാഹചര്യത്തില്‍ സംഭവത്തില്‍ ആദ്യം മുതല്‍ അന്വേഷണം നടത്തുമെന്ന് ഐജി പറഞ്ഞു. തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് അന്വേഷണച്ചുമതല പേരാമംഗലം സിഐയില്‍ നിന്നും മാറ്റിയതെന്നും ഐജി വ്യക്തമാക്കി. ഗുരുവായൂര്‍ എസിപി ശിവദാസനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്.

കേസിന്റെ ഇതിവരെയുള്ള മുഴുവന്‍ ഫയലുകളും റേഞ്ച് ഐജി വിളിച്ചുവരുത്തി പരിശോധിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്താനും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാ വീഴ്ചയടക്കം പരിശോധിക്കാനും ഐജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.

Share news
error: Content is protected !!
Scroll to Top