Section

malabari-logo-mobile

ലോറികള്‍ പിടിച്ചെടുത്ത് പാചക വാതക വിതരണം ആരംഭിച്ചു.

HIGHLIGHTS : കൊല്ലം : പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വിതരണ

കൊല്ലം : പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വിതരണ പ്ലാന്റില്‍ നിന്നും ലോറികള്‍ പിടിച്ചെടുത്ത് പാചക വാതക വിതരണം തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പാണ് ലോറികള്‍ പിടിച്ചെടുത്ത് വിതരണം പുനരാരംഭിച്ചത്.

ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കാനും ബോണസ്സ് നല്‍കാനും ട്രക്കുടമകളോ ഐഒസിയോ തയ്യാറാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രക്കുകള്‍ പിടിച്ചെടുത്ത് സിലിണ്ടറുകളുടെ വിതരണം പുനരാരംഭിച്ചത്.

sameeksha-malabarinews

ഐഒസിയുമായി കാരറൊപ്പിട്ട ട്രക്കുടമകളെ എസ്മ നിയമ പ്രകാരം അറസ്റ്റ് ചെയ്യാനും നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അവശ്യ സര്‍വ്വീസ് തടസ്സപ്പെടുത്തുന്നതിനാണ് അറസ്റ്റ്. ബോണസ്സ് കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!