Section

malabari-logo-mobile

ബിസിസിഐ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ട് ; തിരിച്ചുവരാന്‍ ശ്രമിക്കും; ശ്രീശാന്ത്

HIGHLIGHTS : മുംബൈ: ഐപിഎല്‍ വാതുവെപ്പ് കളിയില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് ശ്രീശാന്ത്.

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കളിയില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് ശ്രീശാന്ത്. ശക്തമായി തിരിച്ചു വരാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ബിസിസിഐ തന്നെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ ഫ്രെയിം ചെയ്യുന്നത് എന്ന് അറിയില്ലെന്നും ദക്ഷിണേന്ത്യന്‍ കളിക്കാരുടെ ദുരനുഭവങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും കേസില്‍ തനിക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് നേരത്തെ ഡല്‍ഹി കോടതി പറഞ്ഞിരുന്നും ശ്രീ പറഞ്ഞു. എന്നാല്‍ ഇത് മുഖ വിലക്ക് എടുക്കാതെയാണ് ബിസിസിഐ തനിക്കെതിരെ നടപടി എടുത്തിരിക്കുന്നതെന്നും ഏഴാം തിയ്യതി കോടതിയുടെ തീരുമാനമറിയാനായി കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. അതിനുശേഷം കൂടുതല്‍ പറയാമെന്നും ശ്രീശാന്ത് പറഞ്ഞു.

sameeksha-malabarinews

ബിസിസിഐയുടെ വിലക്ക് പുറത്ത് വന്നതിന് ശേഷം ആദ്യമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ശ്രാന്തിന് പുറമെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ ആരോപണ വിധേയനായ അങ്കിത് ചവാനും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്‍ വാതുവെപ്പ് കേസ് അനേ്വഷിച്ച ബിസിസിഐ അനേ്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!