ലോകഫുട്‌ബോളര്‍ മെസ്സി തന്നെ

ബാഴ്‌സലോണ: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലെന്‍ഡി ഓര്‍ പുരസ്‌ക്കാരം വീണ്ടും ലയണല്‍ മെസ്സിക്ക് സ്വന്തം. കഴിഞ്ഞ മൂന്നു വര്‍ഷത്തെയും ഏറ്റവും മികച്ച താരം മെസ്സിതന്നെയായിരുന്നു. 2012 ല്‍ 91 ഗോളുകള്‍ അടിച്ചു നേടിയാണ് നാലാം തവണയും മെസ്സിതന്റെ വിജയം വീണ്ടും ഉറപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന ബഹുമതിയാണ് മെസ്സി ഇതുവഴി സ്വന്തമാക്കിയത്.

ഇനിയേസ്റ്റയും റൊണാള്‍ഡോയും പിറകില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും സാധ്യത കൂടുതല്‍ മെസ്സിക്കു ത്‌ന്നെയായിരുന്നു. ഇത്തവണ മെസ്സി ബാഴ്‌സലോണയ്ക്കായ് 79 ഗോളുകളും അര്‍ജന്റീനയ്ക്കായ് 12 ഗോളുകളും നേടി.

1972 ല്‍ ഗെഡ് മുള്ളറുടെ 85 ഗോളുകളുടെ റെക്കോര്‍ഡാണ് മെസ്സി തകര്‍ത്തത്.

Share news
error: Content is protected !!
Scroll to Top