അമലാ പോളും പോലീസായി

വ്യത്യസ്തമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അമലാപോള്‍ ഒരു പുതിയ ഇമേജില്‍ ലൈംലൈറ്റിനു മുന്നിലെത്തുന്നു. എ എല്‍് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു പോലീസുകാരിയുെട റോളാണ് അമലയെത്തുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ അമലയുടെ നായികനായെത്തുന്നത് മറ്റാരുമല്ല തമിഴിന്റെ ഇളയ ദളപതി വിജയ് ആണ്.

പോലീസ് വേഷത്തില്‍ അമല ഏതാനും രംഗങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും മറ്റു സീനുകളിലെല്ലാം മോഡേണ്‍ ഡ്രസ്സിലാണ് പ്രത്യക്ഷപ്പെടുന്നത്.

അമലയുടെ പുതുയ കാക്കി ഇമേജിനെ പ്രതിക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top