Section

malabari-logo-mobile

ലീഗ് ഓഫീസിന്റെ പേരുമാറ്റം ; എതിര്‍പ്പുകളുമായി യൂത്ത്‌ലീഗ്

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് പുതുക്കിപണിത മുസ്ലിംലീഗ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് പുതുക്കിപണിത മുസ്ലിംലീഗ് ഓഫീസിന് പുതിയ പേരിടുന്നതിനെ ചൊല്ലി വിവാദം പുകയുന്നു. മുസ്ലിംലീഗിന്റെ പുത്തന്‍കടപ്പുറത്തെ സിഎച്ച് സ്മാരക മന്ദിരമാണ് പുതിക്കി പണിതശേഷം വേറൊരു പേരിടാന്‍ തീരുമാനിച്ചു എന്നാരോപിച്ച് നേതൃത്വത്തിനെതിരെ ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചിരിക്കുന്നത്്.

20 വര്‍ഷം മുമ്പ് ഈ ഓഫിന് 3 സെന്റ് സ്ഥലം നല്‍കിയത്് പള്ളിച്ചന്റെ പുരയ്ക്കല്‍ യൂസഫ് കുട്ടിയെന്നയാളാണ്. ഇവിടെയുണ്ടായിരുന്ന ഓഫീസ് പൊളിച്ച് പുതുക്കി പണിയുന്ന ഓഫീസിന് വന്‍തുക സംഭാവനയായി നല്‍കിയവ്യക്തിയുടെ പിതാവിന്റെ പേരിടാനാണ് നേതൃത്വത്തിന്റെ നീക്കം എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. സ്ഥലം നല്‍കിയ വ്യക്തിയുടെ കുടുംബവും കടുത്ത അമര്‍ഷത്തിലാണ്.

sameeksha-malabarinews

‘ലീഗ് പാരമ്പര്യം വില്‍പന ചരക്കാക്കി’എന്നതാണ് ഫഌക്‌സിന്റെ തലവാചകം. ബോര്‍ഡില്‍ വരച്ചിട്ടുള്ള തുലാസിന്റെ ചിത്രത്തില്‍ ഒരു തട്ടില്‍ പണവും, മറുതട്ടില്‍ മുസ്ലിംലീഗിന്റെ ആദരണീയരായ നേതാക്കളായ ശിഹാബ് തങ്ങളുടെയും സിഎച്ച് മുഹമ്മദ് കോയയുടേതടക്കമുള്ള ചിത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പരപ്പനങ്ങാടിയിലെ മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ പുത്തന്‍ കടപ്പുറത്ത്് ഇത്തരമൊരു ബോര്‍ഡ്് ഉയര്‍ന്നത് നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!