Section

malabari-logo-mobile

ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സിന്റെ മുഖപത്രം

HIGHLIGHTS : കൊച്ചി: മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ രൂക്ഷ വിമര്‍ശനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശനിദശ ആരംഭിച്ചത് അഞ്ചാം മന്ത്രി വിവാദത...

കൊച്ചി: മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ രൂക്ഷ വിമര്‍ശനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശനിദശ ആരംഭിച്ചത് അഞ്ചാം മന്ത്രി വിവാദത്തേെടയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തിന്റെ ഫലമായിരുന്നെന്നും ഈ വിവാദങ്ങള്‍ കേരളത്തില്‍ വര്‍ഗീയ വേര്‍തിരിവിന് ഇടയാക്കി. 2011 ല്‍ യുഡിഎഫിനെ നൂല്‍പാലത്തില്‍ നിറുത്തിയത് ഐസ്‌ക്രീം പാര്‍ലര്‍ കേസായിരുന്നുവെന്നാണ് പരോക്ഷ വിമര്‍ശനം. വിമര്‍ശനങ്ങള്‍ വിവാദമാകുമ്പോള്‍ പിതൃത്വം നിരസിക്കുന്നത് ലീഗ് പതിവായിരിക്കുന്നു. കൂടാതെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ചന്ദ്രികയില്‍ ലേഖനമെഴുതിയ സംഘപരിവാറിനെ സുഖിപ്പിക്കുകയായിരുന്നു വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് എംഎല്‍എ കൂടിയായ ഖാദര്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിജയം പ്രഖ്വാപിക്കുകയാണ്. ഖാദര്‍ നടത്തിയത് സത്യസന്ധമായ വിലയിരുത്തല്‍ അല്ലന്നും വീക്ഷണത്തിലെ ലേഖനത്തില്‍ പറയുന്നു.

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക കഴിഞ്ഞ ദിവസം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിരു കടക്കുകയാണെന്ന് കെഎന്‍എ ഖാദര്‍ എംഎല്‍എ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ കുറ്റപെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാചകമടികൊണ്ട് വിജയിക്കാനാവില്ലെന്ന് ചന്ദ്രിക പറയുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!