Section

malabari-logo-mobile

ലിസിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

HIGHLIGHTS : കൊച്ചി: ലിസിയുടെ പിതാവെന്ന് അവകാശപ്പെടുന്ന

കൊച്ചി: ലിസിയുടെ പിതാവെന്ന് അവകാശപ്പെടുന്ന ഹരജിക്കാരന് ജീവനാംശമായി കലക്ടര്‍ മുമ്പാകെ അടച്ച തുക കൈമാറണമെന്ന ഉത്തരവിനെതിരെ ലിസി പ്രിയദര്‍ശന്‍ നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളി. മകളായ ലിസി തനിക്ക് ജീവനാംശം നല്‍കുന്നില്ലെന്ന് കാണിച്ച് വര്‍ക്കി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിനിടയിലുണ്ടായ സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിന്മേലാണ് ലിസി അപ്പീല്‍ സമര്‍പ്പിച്ചത്.

കോടതിയലക്ഷ്യ ഹരജിയിലെ ഇടക്കാല ഉത്തരവിന്മേലുള്ള അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള്ള ചെല്ലൂര്‍, ജസ്റ്റിസ് കെ വി വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.

sameeksha-malabarinews

തന്റെ പിതാവെന്ന് അവകാശപ്പെട്ട് ഹരജി നല്‍കിയ വര്‍ക്കിയെന്നയാളുമായി 45 വര്‍ഷത്തിനിടയില്‍ തനിക്കൊരു ബന്ധവുമില്ലെന്നും പിതാവിനെ തനിക്കറിയില്ലെന്നും ലിസി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!