സര്‍ക്കാര്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തില്‍

തിരു: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാത്തുന്നതിനെതിരെ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മൂന്നാം ദിവസവും തുടരുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.  അതെ സമയം സമരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ സ്ംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ നടന്നു. സംസ്ഥാനത്തിന്റെ പലഭാഗത്തും സമരാനുകൂലികള്‍ ജീവനക്കാരെ തടഞ്ഞു.

സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ സമരത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയതാണ് സംഘര്‍ഷം പലഘട്ടങ്ങളിലും രൂക്ഷമാകാന്‍ കാരണമായത്.

Share news
error: Content is protected !!
Scroll to Top