യുഎസിലേക്ക് മരുന്ന് കയറ്റുന്നതില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്.

വാഷിങ്ടണ്‍: :::::::..::യുഎസിലേക്ക് മരുന്നു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. അമേരിക്കയുടെ ദ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണെന്നും എഫ്ഡിഎ രേഖപ്പെടുത്തിയിട്ടുണ്ട്.

മുംബൈയിലും ഡല്‍ഹിയിലുമായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വസ്തുക്കളുടെ ഗുണനിലവാരമറിയാന്‍ എഎഫ്ഡിഐയുടെ രണ്ട് ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്.

യുഎസില്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍,എണ്ണകള്‍, ഫുഡ്കളറുകള്‍ എന്നിവയില്‍ മൂന്നിലൊരു വിഭാഗവും ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്.

 

Share news
error: Content is protected !!
Scroll to Top