Section

malabari-logo-mobile

റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു

HIGHLIGHTS : ദില്ലി റെയില്‍വേ ട്രെയിന്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു. എല്ലാ വിഭാഗം

ദില്ലി റെയില്‍വേ ട്രെയിന്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു. എല്ലാ വിഭാഗം ക്ലാസുകളിലും 20 ശതമാനം വരെ വര്‍ദ്ധനയുണ്ട്. റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യാത്രാക്കൂലി വര്‍ദ്ധന പ്രഖ്യാപിച്ചത്. പത്ത് വര്‍ഷത്തിനു ശേഷമാണ് നിരക്ക് വര്‍ദ്ധനയുണ്ടാകുന്നത്്.

ജനുവരി 21 മുതല്‍ പുതിക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
സ്ലീപ്പര്‍ക്ലാസിന് കിലോമീറ്ററിന് 6 പൈസയും തേഡ് എസിക്ക കിലോമീറ്ററിന് 10 പൈസയും വര്‍ദ്ധിച്ചു.
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും റെയില്‍വേ മന്ത്രാലയത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരക്ക് ഭാഗികമായി പിന്‍വലിച്ചിരുന്നു. റെയില്‍വേ  നിരക്ക് വര്‍ധിപ്പിച്ച തൃണമൂല്‍ മന്ത്രി ദിനേഷ് ത്രിവേദിയേയും മമത ഇതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!