താനൂര്‍ : ദേവധാര്‍ സ്‌കൂള്‍ പരിസരത്ത് റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജ് വേണമെന്ന് ആവശ്യം ശക്തമാകുന്നു. വ്യാഴാഴിച സ്‌കൂള്‍ പരിസരത്ത് ഉപവാസം നടക്കും. കെ പുരം നായര്‍ സ്മാരക ഗ്രന്ഥാലയത്തിലാണ് ഉപവാസം സംഘടിപ്പിക്കുന്നത്.
ദേവധാര്‍ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്ത് റെയില്‍വേ ഗേറ്റ് ഇല്ലാതാകും ഇതോടെ വിദ്യര്‍ത്ഥികളും ,നാട്ടുകാരുമടക്കം ആയിരങ്ങള്‍ അപകടം തുടര്‍ക്കഥയായ ഇവിടുത്തെ റെയില്‍ മുറിച്ച് കടക്കേണ്ട അവസ്ഥയിലാകും. ഈ സാഹചര്യം മുന്‍ നിര്‍ത്തി എത്രയും പെട്ടന്ന് ഇവിടെ ഫൂട്ടോവര്‍ബ്രിഡ്ജ് കെട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
രാവിലെ ാരംഭിക്കുന്ന സമരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി പത്മനാഭന്‍ ഉദ്്്ഘാടനം ചെയ്യും.




