പരപ്പനങ്ങാടി : ട്രെയിന്‍ കടന്നുപോകവെ റെയില്‍വേ ഓവു പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണത് ജനങ്ങളെ പരിഭ്രാന്തരാക്കി. രാവിലെ പത്ത് മണിയോടെ എറണാകുളം- കോഴിക്കോട് ഇന്‍്‌റര്‍ സിറ്റി എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ പരപ്പനങ്ങാടി – കോഴിക്കോട് അപ്പ് റെയില്‍വെ പാളത്തിലെ 911-ാം നമ്പര്‍ ഓവുപാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റാണ് അടര്‍ന്ന് വീണത്.
സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കം പരപ്പനങ്ങാടി അയ്യപ്പന്‍ കാവിലെ റെയിലിന് കിഴക്കു ഭാഗത്തുള്ളവര്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ ഉപയോഗിക്കുന്ന തിരക്കുള്ള ഓവുപാലമാണിത്. റെയില്‍വെ ലൈനിന് സമീപത്തുള്ള നെടുവ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഓവുപാലത്തിലൂടെ സ്‌കൂളിലേക്ക് പോവുമ്പോഴാണ് ട്രെയിന്‍ കടന്നു പോയതും കോണ്‍ഗ്രീറ്റ് അടര്‍ന്നു വീണതും.
് നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കാലപ്പഴക്കം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.




