റിമി ടോമി അഭിനയരംഗത്തേക്ക്..

കുറഞ്ഞകാലം കൊണ്ട് മലയാളിയുടെ പ്രിയ ഗായികയായി മാറിയ റിമി ടോമി ഇനി സിനിമാഭിനയത്തിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന അഞ്ച്‌സുന്ദരികള്‍ എന്ന സിനിമായില്‍ ആഷിക് അബു സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് റിമി ടോമി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ടിനി ടോമിന്റെ ഭാര്യയുടെ വേഷത്തിലാണ് റിമിയെത്തുന്നത്.

തമാശകള്‍ പറഞ്ഞും,പൊട്ടിചിരിച്ചും നടക്കുന്ന റിമിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു റോളാണ് റിമി ഈ ചിത്രത്തില്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ വേഷം തനിക്ക് ഒരു വെല്ലുവിളിയാകുമെന്ന് റിമി പറയുന്നു..

ചിത്രത്തില്‍ 20 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള തന്റെ ഭാഗം ഷൂട്ട് ചെയ്യാന്‍ ഒരു ദിവസം മതിയെന്നും റിമി പറഞ്ഞു.

ആഷിക് അബുവിനെപ്പോലെയുള്ള ഒരു സംവിധായകന്റെ ക്ഷണം ലഭിച്ചതുകൊണ്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഗീതം ഉപേക്ഷിച്ച് സിനിമയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും റിമി വ്യക്തമാക്കി.

ഐ.വി ശശി സംവിധാനം ചെയ്ത മമ്മുട്ടി ചിത്രമായ ബല്‍റാം Vs താരാദാസിലും, കാര്യസ്ഥനിലും റിമി പാട്ടു രംഗങ്ങളില്‍ ഇതിനുമുമ്പ് അഭിനയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top