പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശ്ശൂര്‍: :കാലികറ്റ് യൂണിവേഴ്‌സിറ്റി ഭൂമിദാന കേസില്‍ വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനും,വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമിനുമെതിരെ വിജിലന്‍സ് അനേ്വഷണം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സര്‍വ്വകലാശാലാഭൂമി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് തന്നെ പാട്ടത്തിന് നല്കി എന്ന രേഖയുണ്ടാക്കി എന്‍സിസിക്ക് കൈമാറിയതിന് എതിരെയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി

അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ 21 ാം പ്രതിയാണ് പി.കെ. അബ്ദുറബ്ബ്.

സര്‍വ്വകലാശാലയുടെ എട്ടേക്കര്‍ ഭൂമി 50 വര്‍ഷത്തേക്ക് എന്‍സിസിക്ക് ചട്ടം ലംഘിച്ച് പാട്ടത്തിന് നല്കി എന്നാണ് ആരോപണം.

Share news
error: Content is protected !!
Scroll to Top