Section

malabari-logo-mobile

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് ; ഡോളറിന് 58. 36 രൂപ

HIGHLIGHTS : മുംബൈ: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ

മുംബൈ: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഒരു ഡോളറിന് 58.36 രൂപയാണ് വിലയിടിഞ്ഞ് റെക്കോര്‍ഡിട്ടിരിക്കുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. മൂല്യം കുറയുന്നതിനെ തുടര്‍ന്ന് ഇറക്കുമതി ചിലവ് ഗണ്യമായി ഉയരും. എന്നാല്‍ കയറ്റുമതി മേഖലയെ സംബന്ധിച്ച് ഉണര്‍വ് പകര്‍ന്നതാണ് ഇത്.

ആഭ്യന്തര സാമ്പത്തിക അരക്ഷിതാവസ്ഥയും ആഗോളതലത്തിലുണ്ടായ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിച്ചതും രൂപക്ക് തിരിച്ചടിയായി. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതും രൂപയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടതിന് കാരണമായിട്ടുണ്ട്. രൂപയുടെ മൂല്യം തിരിച്ചു പിടിക്കാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുമെന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!