Section

malabari-logo-mobile

രുചികൂട്ട്

HIGHLIGHTS : മഷ്റൂം ചില്ലി ആവശ്യമുള്ള സാധനങ്ങള്‍:-

മഷ്റൂം ചില്ലി

 ആവശ്യമുള്ള സാധനങ്ങള്‍:-

കൂണ്‍ – 250 ഗ്രാം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി, വെളുത്തുള്ളി – 1 സ്പൂണ്‍(ചതച്ചത്)
ക്യാപ്‌സിക്കം – 1 എണ്ണം
മുളക്‌പൊടി – 1/2 സ്പൂണ്‍
കോണ്‍ഫളവര്‍ – 1 സ്പൂണ്‍
സോയാസോസ് – 1 സ്പൂണ്‍
വിനിഗര്‍ – 1 സ്പൂണ്‍
മല്ലിയില/പുതിയിന ഇല – 2 സ്പൂണ്‍(പൊടിയായി അരിഞ്ഞത്)

sameeksha-malabarinews

പാകം ചെയ്യുന്ന വിധം –

വൃത്തിയായി കഴുകിയ കൂണ്‍ നീളത്തില്‍ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള, ഇഞ്ചി,വെളുത്തുള്ളി, ക്യാപ്‌സിക്കം, ഉപ്പ്, മുളക് പൊടി, എന്നിവചേര്‍ത്ത് ഇളക്കുക. ക്യാപ്‌സിക്കം പാകമയാല്‍ ഇതിലേക്ക് വിനിഗര്‍ ചേര്‍ത്ത് ഇളക്കുക. പിന്നീട് സോയാ സോസ് ചേര്‍ത്ത് ഇളക്കുക. കോണ്‍ഫഌവര്‍ അലപം വെള്ളത്തില്‍ കട്ടകെട്ടാതെ കലക്കിയെടുത്ത ശേഷം പാത്രത്തിലേക്ക് ഒഴിക്കുക. ഇത് ചൂടായി വരുമ്പോള്‍ കൂണ്‍ കഷ്ണങ്ങള്‍ ഇട്ട് വേവിക്കുക. ഗ്രേവി നന്നായി കുറികി വരുമ്പോള്‍ മല്ലിയില/പുതിയിനയില എന്നിവ വിതറി ചൂടോടെ ഉപയോഗിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!