Section

malabari-logo-mobile

കേരളത്തിലും വര്‍ഗീയത വര്‍ധിക്കുന്നു;പ്രധാനമന്ത്രി

HIGHLIGHTS : ദില്ലി: കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും

ദില്ലി:  കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും വര്‍ഗീയത കൂടുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്യുതു സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ഗീയ സംഘട്ടനങ്ങളും വംശീയ പ്രശ്‌നങ്ങളും കൂടി വരികയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത് ആശങ്കയുണര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമീപകാല സംഭവങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. രഹസ്യാന്വേഷണ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനു കൈമാറണമെന്നും  അദേഹം  പറഞ്ഞു.

sameeksha-malabarinews

സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് മതതീവ്രവാദ സംഘടനകളും മറ്റും ആശയപ്രചാരണം നടത്തുന്നത്. ഇത് തടയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനാല്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഏളുപ്പമല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുകയുണ്ടായി.

തീവ്രവാദശക്തികള്‍ കടല്‍മാര്‍ഗം ആക്രമണം നടത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  ഇതുതടയാന്‍ ഏതുനേരവും ജാഗരുകരായിരിക്കണമെന്നും അദേഹം സൂചിപ്പിക്കുകയുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!