ഇരുന്നു ജോലി ചെയ്താല്‍ ; അകാലമരണം.

ഇളകാതെ ഒരിടത്തു തന്നെ ഇരുന്നു ജോലിചെയ്യുന്നവര്‍ ഒന്നുശ്രദ്ധിക്കുക. കൂടുതല്‍ സമയം ഒരേ ഇരുത്തമിരുന്ന തുടര്‍ച്ചായായി ജോലിചെയ്താല്‍ നിങ്ങളെ തേടി മരണം നേരത്തെ എത്തിയേക്കാം.

അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ മരണം വേഗമെത്തുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇനി ദിവസവും വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പോലും ഈ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

ഒരേ ഇരുപ്പില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്ന ഈ ഇരുത്തജോലി കൃത്യമായി വ്യായാമം ചെയ്യുന്നതിന്റെ ഗുണം പോലും നഷ്ടമാക്കുകയാണെത്രെ.

പതിനായിരക്കണക്കിന് സ്ത്രീകളിലും പുരുഷന്‍മാരിലും മായാണ് പഠനം നടത്തിയത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇരുന്ന് ജോലിചെയ്യുന്നവരില്‍ 54 ശതമാനത്തോളം പേര്‍ക്ക് നേരത്തെയുള്ള മരണ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്്.

Share news
error: Content is protected !!
Scroll to Top