എയര്‍കേരള പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായി

കൊച്ചി: കേരളത്തിന്റെ ഏറെ നാളത്തെ സ്വപ പദ്ധതിയായ എയര്‍കേരള നടപ്പാക്കാന്‍ തീരുമാനമായി.കൊച്ചിയില്‍ ചേര്‍ന്ന സിയാല്‍ ഡയറക്ടര്‍ ബോര്‍ഡിലാണ് തീരുമാനം. സാധ്യതാപഠനത്തിന് സിയാല്‍ എംഡി വി ജെ കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

വിദേശസര്‍വ്വീസ് സംബന്ധിച്ച നിയമത്തില്‍ ഇളവ് ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

വിദേശ സര്‍വ്വീസിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തരസര്‍വ്വീസും 20 വിമാനങ്ങളും വേണമെന്നാണ് നിലവിലെ നിയമം.

 

Share news
error: Content is protected !!
Scroll to Top