ദില്ലി : രാഷ്ട്രപതി തെരഞ്ഞടുപ്പിനെ കുറിച്ച് വിവാദങ്ങള്‍ ഉയരുന്നു. പ്രണബ് മൂഖര്‍ജി രാഷ്ട്രപതി തെരഞ്ഞടുപ്പിന് നാമ നിര്‍ദേശ പടത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രതിഫലം കൈപ്പറ്റുന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു എന്നാരോപിച്ച് കൊണ്ടാണ് തെരഞ്ഞെടപ്പില്‍ മത്സരിച്ച് തോറ്റ സാങ്മ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഈ സമയത്ത് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക് ഇന്‍സിസ്റ്റ്യൂട്ടിന്റെ ചെയര്മാന് സ്ഥാനം വഹിച്ചിരുന്നു എന്നാണ് ഹരജിയില്‍ പറയുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന് കമ്മീഷന് മുമ്പാകേയും സാങ്മ ഈ പരാതി ഉന്നയിച്ചിരുന്നു.
അടുത്താഴ്ച്ച സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




