മതനിയമങ്ങള്‍ പാലിക്കാത്ത മകളെ കൊന്ന ദമ്പതികള്‍ക്ക് ജീവപര്യന്തം

ലണ്ടന്‍ : 17 കാരിയായ മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് മൃഗീയമായി കൊലപ്പെടുത്തിയ ബ്രട്ടനിലേക്ക് കുടിയേറിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിദിച്ചു.

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന ഷഫീലിയ എന്ന കൗമാക്കാരിയേയാണ് യാഥാസ്ഥിക മതനിയമങ്ങള്‍ അനുസരിച്ചില്ല എന്ന കാരണത്താല്‍ മാതാപിതാക്കളായ ഇഫ്തിഖര്‍ അഹമ്മദും ഫര്‍സാനയും ചില ബന്ധുക്കളുടെ സഹായത്തോടെ കൊന്നു പുഴയിലെറിഞ്ഞുകളഞ്ഞത്. ആറ്മാസം കഴിഞ്ഞാണ് മൃതശരീരം കണ്ടെടുത്തത്. ഈ രഹസ്യം ഇവരുടെ മകള്‍ തന്നെയായിരുന്നു കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

2003 ലായിരുന്നു സംഭവം നടന്നത്. ഒരു മകളോടും ചെയ്യാന്‍ കഴിയാത്ത ക്രൂരതയാണ് ദമ്പതികള്‍ ഷഫീലയോട് കാണിച്ചതെന്നും സത്യം തുറന്നു പറഞ്ഞ ഇളയ സഹോദരിയെ അനുമോദിക്കുന്നുവെന്നും ശിക്ഷ വിധിച്ച ചെസ്റ്റര്‍ ക്രൗണ്‍ കോടതി അഭിപ്രായപ്പെട്ടു. 25 വര്‍ഷം വരെ ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.

Share news
error: Content is protected !!
Scroll to Top