Section

malabari-logo-mobile

രാജകുടുംബാംഗമാണെന്ന്‌ പറഞ്ഞു വിവാഹതട്ടിപ്പ്‌ യുവതിക്കെതിരെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്‌

HIGHLIGHTS : പരപ്പനങ്ങാടി സ്വദേശിനി പിടിയില്‍ നിരവധി തട്ടിപ്പുകേസുകളില്‍ പിടികിട്ടാപ്പുള്ളി വേങ്ങര: കണ്ണൂരിലെ പ്രശസ്‌തമായ അറക്കല്‍ രാജകുടുംബംത്തിലെ അംഗമാണെന...

പരപ്പനങ്ങാടി സ്വദേശിനി പിടിയില്‍
നിരവധി തട്ടിപ്പുകേസുകളില്‍ പിടികിട്ടാപ്പുള്ളി

parappanangadi news malabarinewsവേങ്ങര: കണ്ണൂരിലെ പ്രശസ്‌തമായ അറക്കല്‍ രാജകുടുംബംത്തിലെ അംഗമാണെന്ന്‌ പറഞ്ഞ്‌ വിവാഹം കഴിച്ച യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച്‌ സ്വദേശിനി തെക്കകത്ത്‌ നസീമ(38) ആണ്‌ പിടിയിലായത്‌.

sameeksha-malabarinews

അറക്കല്‍ കൊട്ടാരത്തിലെ അബ്ദുല്‍ മജാദലി രാജയുടെ മകള്‍ ഷാലുബീവിയാണെന്ന്‌ പറഞ്ഞ്‌ വേങ്ങര സ്വദേിയായ യുവാവിനെ വിവാഹം കഴിക്കുകയായിരുന്നത്രെ. ഓണ്‍ലൈന്‍ ചാറ്റിങ്ങ്‌ വഴിയുള്ള പരിചയമാണ്‌ വിവാഹത്തില്‍ എത്തിയത്‌. ഉപ്പയും ഉമ്മയും കാറപകടത്തില്‍ മരിച്ചുവെന്നും കോടിക്കണക്കിന്‌ രൂപയുടെ സ്വത്ത്‌ സംരക്ഷിക്കാനാളില്ലെന്നുമാണ്‌ പരിചയപ്പെട്ടവേളയില്‍ യുവാവിനോട്‌ പറഞ്ഞത്‌. കോഴിക്കോട്‌ ഖാസിയുടെ കാര്‍മികത്വത്തില്‍ ഒന്നര വര്‍ഷം മുമ്പാണ്‌ വിവാഹം നടന്നത്‌. അടുത്ത ബന്ധുവാണെന്ന്‌ പരിചയപ്പെടുത്തിയ പത്തനംതിട്ടക്കാരന്‍ ബഷീര്‍ഖാന്‍ എന്നയാളാണത്രെ വിവാഹചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.
പിന്നീട്‌ സ്വത്ത്‌ സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്നും ബോധ്യപ്പെടുകയായിരുന്നു. ഇവര്‍ പരിചയപ്പെടുമ്പോള്‍ പറഞ്ഞിരുന്നത്‌ 26 വയസ്സ്‌ ആണെന്നാണ്‌. ഇതും കളവാണെന്ന്‌ ബോധ്യപ്പെടുകയായിരുന്നു.
വീട്ടുകാര്‍ ഉപേക്ഷിച്ച നസീമ പലയിടങ്ങളിലും ഹോംനേഴ്‌സായി ജോലി ചെയ്യുകയും ഇവിടെ നിന്ന്‌ വീട്ടുകാര്‍ക്ക്‌ മയക്കുമരുന്ന്‌ നല്‍കി സ്വര്‍ണ്ണവും പണവും മോഷ്ടിക്കുന്നത്‌ പതിവായിരുന്നത്രെ. ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിലും ജോലിക്ക്‌ നിന്ന്‌ ഈ തട്ടിപ്പ്‌ നടത്തിയത്രെ. ഇവര്‍ക്കെതിരെ എറണാകുളം കൊല്ലം പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍്‌ കേസുകളുണ്ട്‌. ചില കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇവരെ കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്‌. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ ആഢംഭര ജീവിതമാണ്‌ ഇവര്‍ നയിച്ചിരുന്നത്‌. ഈ വിവാഹം നടക്കുമ്പോള്‍ ഇവര്‍ കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റിലാണ്‌ താമിസിച്ചിരുന്നത്‌.

ഗള്‍ഫിലുള്ള ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ഈമെയില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്‌. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക്‌ റിമാന്‌റ്‌ ചെയ്‌തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!