രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്?

ദില്ലി: രമേശ് ചെന്നിത്തല മന്ത്രി സഭയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ ചേരാന്‍ ഹൈകമാന്റ് ചെന്നിത്തലയോട് ആവശ്യപെട്ടതായാണ് സൂചന. രമേശ് ചെന്നിത്തല എകെ ആന്റണിയുമായി കൂടികാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സ്ഥിതി ഗതികള്‍ എകെ ആന്റണിയെ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. കൂടികാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്

പുനഃസംഘടന തീരുമാനം ഹൈകമാന്റിന്റെ പരിഗണനയില്‍ ആണെന്നും, തീരുമാനം ഹൈകമാന്റിന്റെ പരിഗണനയില്‍ ആയതിനാല്‍ പ്രതികരിക്കന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രി സഭയിലേക്ക് വരണമെന്നാണ് ഹൈകമാന്റ് നിര്‍ദ്ദേശമെന്നാണ് ആന്റണി ചര്‍ച്ചയില്‍ അറിയിച്ചതെന്നാണ് സൂചന. എന്നാല്‍ ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള പരിഹാര നീക്കം ഐ ഗ്രൂപ്പ് നേരത്തെ തള്ളിയിരുന്നു. മന്ത്രി സ്ഥാന ചര്‍ച്ചകള്‍ രമേശ് ചെന്നിത്തലയെ അപമാനിക്കാനാണെന്നായിരുന്നു ഐ ഗ്രൂപ്പ് ആരോപിച്ചിരുന്നത്.

റവന്യൂ വകുപ്പോട്കൂടിയ ഉപമുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലക്ക് നല്‍കി പ്രശ്‌നങ്ങള പരിഹരിക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളും നാളെ ദില്ലിയിലെത്തുമെന്ന് സൂചനയുണ്ട്.
.

 

Share news
error: Content is protected !!
Scroll to Top