രണ്‍വീര്‍ സേനയുടെ തലവന്‍ വെടിയെറ്റു മരിച്ചു

പാറ്റന : ബീഹാറിലെ ഭൂജന്മിമാരുടെ സായുധ സംഘടനയായ രണ്‍വീര്‍ സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിങ് വെള്ളിയഴ്ച വെടിയേറ്റു മരിച്ചു.

ഭോജ്പൂര്‍ ജില്ലയിലെ നവാടാ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ആയുധ ധാരികളായ ആറംഗ സംഘം ബ്രഹ്മേശ്വറിനെ വെടിവെച്ചത്. ഇയാള്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. പാറ്റനയില്‍ നിന്ന് 71 കിമി അകലെയാണ് സംഭവസ്ഥലം.
തൊണ്ണൂറുകളില്‍ ജന്മിമാരുടെ ഗുണ്ടാ പടയുടെ നേതൃത്വത്തില്‍ നടന്ന നിരവധി കൂട്ടക്കൊലകളുടെ ബുദ്ധികേന്ദ്രം ബ്രമേശ്വര്‍ ആയിരുന്നു.

കൊലപാതക വിവരമറിഞ്ഞ് ബ്രമേശ്വറിന്റെ ആയിരക്കണക്കിന് അനുയായികള്‍ തെരുവിലിറങ്ങി ഇവര്‍ ജില്ലാ ജെഡ്ജിയുടെ വീടടക്കം നിരവധി വാഹനങ്ങളഉം സര്‍ക്കാര്‍ സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി പോലീസുമായി ഏറ്റുമുട്ടിയ അക്രമികളെ നിയന്ത്രിക്കാന്‍ പെലീസിന് കര്‍ഫ്യു പ്രയോഗിക്കേണ്ടി വന്നു.

അക്രമം നിയന്ത്രണ വിധേയമാക്കാന്‍ നിരവധി കമ്പനി പോലീസിനെയാണ് ഇവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത.

Share news
error: Content is protected !!
Scroll to Top