Section

malabari-logo-mobile

നെയ്യാറ്റിന്‍കരയില്‍ ഇന്ന് പൊതു അവധി; മണ്ഡലത്തിലും പുറത്തും ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്കും ശമ്പളത്തോടെയുള്ള അവധി

HIGHLIGHTS : നെയ്യാറ്റിന്‍കര: ഉപതെരഞ്ഞെടുപ്പു നടക്കുന്ന നെയ്യാറ്റിന്‍കര

 

 നെയ്യാറ്റിന്‍കര: ഉപതെരഞ്ഞെടുപ്പു നടക്കുന്ന നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു ദിനമായ ഇന്ന് (ജൂണ്‍ രണ്ട്)പൊതു അവധി ദിനമായി പ്രഖ്യാപിച്ചു.

പബ്ളിക്ക് ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പു ദിനമായ ഇന്ന് അവധി ബാധകമാക്കിയിട്ടുണ്ട്.മണ്ഡലത്തിലും പരിധിയിലും ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധി നല്‍കിയിട്ടുണ്ട്.മണ്ഡലത്തിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളും ഷോപ്പ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്റ്റ് പ്രകാരം അവരുടെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി ഉപതെരഞ്ഞെടുപ്പു ദിവസത്തില്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ലേബര്‍ കമ്മീഷണര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന

sameeksha-malabarinews

 

നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന വോട്ടര്‍മാര്‍ക്ക് ഉപതെരഞ്ഞെടുപ്പു ദിനമായ ഇന്ന് ബന്ധപ്പെട്ടവര്‍ ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്റ്റ് (സെക്ഷന്‍ 25 )പ്രകാരവും ഇന്ന് മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!