കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്തം മാറ്റി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ താഴം സ്വദേശിനി തങ്കം ആണ് മരിച്ചത് സംഭവത്തില്‍ അടിയന്തിരാനേ്വഷണത്തിന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ ഉത്തരവിട്ടു.
അധീകൃതരുടെ അനാസ്ഥയാണ് മരണ കാരണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രാത്രി തന്നെ ആശുപത്രിയിലെത്തി. തു്ടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. അതെ സമയം പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യമായാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന വകുപ്പ് മേധാവിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സിനെതിരെയാണ് പ്രാഥമിക അനേ്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാത്രി കാലങ്ങളില്‍ മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്‌സുമാരും ഉണ്ടാകാറില്ലെന്ന ആക്ഷേപം നിലവിലുണ്ട്. അധികൃതരുടെ ശ്രദ്ധ കുറവുമൂലം ഇത്തരം സംഭവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിത്യ സംഭവം ആയിരിക്കുകയാണ്.
ഉദര രോഗത്തെ തുടര്‍ന്ന് ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു തങ്കം രോഗം ഭേദമായി മടങ്ങാനിരിക്കെയാണ് ഒ പോസിറ്റീവ് രക്തമുള്ള തങ്കത്തിന് മറ്റൊരു വാര്‍ഡിലെ രോഗിയായ തങ്കമ്മക്ക് നല്‌കേണ്ട എപോസിറ്റീവ് രക്തം മാറി നല്‍കിയത്. രക്തം കയറിയതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തങ്കത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേ സമയം 27 ാം വാര്‍ഡില്‍ കഴിയുന്ന തങ്കമ്മയുടെ ബന്ധുക്കള്‍ അനേ്വഷിച്ച് വന്നതോടെയാണ് പിഴവു പറ്റിയ കാര്യം ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായത്.
പിഴവു പറ്റിയെന്ന് ബോധ്യമായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസില്‍ വിവരമറിയിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നുമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നാട്ടുകാരും ബന്ധുക്കളും അനുവദിച്ചത്.




