Section

malabari-logo-mobile

വിദ്യഭ്യാസമന്ത്രിയുമായി വിസിയും സിന്‍ഡിക്കേറ്റംഗങ്ങളും ചര്‍ച്ച നടത്തി.

HIGHLIGHTS : തേഞ്ഞിപ്പാലം:

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗങ്ങളും വൈസ് ചാന്‍സലറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. തിരുവന്തപുരത്ത് വിദ്യഭ്യാസമന്ത്രിയുമായി വിസിയും സിന്‍ഡിക്കേറ്റംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
വൈസ് ചാന്‍സലര്‍ ഡോ: എം അബ്ദുള്‍ സലാം, സിന്‍ഡിക്കേറ്റിലെ ലീഗ് പ്രതിനിധികളായ ടിവി ഇബ്രാഹീം, ടിപി അഹമ്മദ്, കോണ്‍ഗ്രസ്സ് പ്രതിനിധികളായ ടിവി ഇബ്രാഹീം, ടിപി അഹമ്മദ്, കൊണ്‍ഗ്രസ്സ് പ്രതിനിധികളായ ആര്‍ എസ് പണിക്കര്‍, അഡ്വ: പിഎം നിയാസ് എന്നിവര്‍ സര്‍വ്വകലാശാല പ്രോചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബുമായി അദ്ദേഹത്തിന്റെ വസതിയിലാണ് ചര്‍ച്ച നടത്തിയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു മന്ത്രിയുമായി ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ച.

സിന്‍ഡിക്കെറ്റിനെ അംഗീകരിച്ചും അംഗങ്ങളെ വിശ്വാസത്തിലെടുത്തും പ്രവര്‍ത്തിക്കാന്‍ പ്രതേ്യകം ശാസിക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം വിസി അംഗീകരിച്ചു. വിവാദകുരുക്കിലായ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ( 2 സ്ലാബ് ) പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാനും രജുസ്ട്രാര്‍ നിയമനത്തിനുള്ള സെലക്ഷന്‍ കമ്മറ്റി രൂപീകരണം സിന്‍ഡിക്കേറ്റിന്റെ തീരുമാന പ്രകാരം മാത്രം മതിയെന്നും തീരുമാനമയിട്ടുണ്ട്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിന്‍ഡിക്കേറ്റംഗങ്ങള്‍ മറ്റ് അംഗങ്ങളെ അറിയിക്കും. ഈ മാസം 13 ന് സിനഡിക്കേറ്റ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

sameeksha-malabarinews

ഒിസിയും സിന്‍ഡിക്കേറ്റംഗങ്ങളും കടുത്ത വിയോജിപ്പിലായതിനെ തുടര്‍ന്ന് നേരത്തെ വിസിയെ പി കെ അബ്ദുറബ്ബ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് രാജി വയ്ക്കുന്നതാണ് അഭികാമ്യമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. വിഷയം വിവാദമായതോടെ ലീഗ് നേതൃത്വം ഇടപെട്ട് വിസിയെ മാറ്റാന്‍ നീക്കം നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തി വിസിയെ അതേ സ്ഥാനത്ത് നിലനിര്‍ത്താന്‍ ലീഗ് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സമവായ ചര്‍ച്ചകളും പ്രശ്‌ന പരിഹാരത്തിനുള്ള നടപടികളുമുണ്ടായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!