Section

malabari-logo-mobile

ടിപി വധം; അന്വേഷണ റിപ്പോര്‍ട്ട് പിബി യുടെ അജണ്ടയിലില്ല; പ്രകാശ് കാരാട്ട്

HIGHLIGHTS : ദില്ലി: ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പാര്‍ട്ടി അനേ്വഷണത്തിന്റെ റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോയുടെ അജണ്ടയിലില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്...

ദില്ലി: ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പാര്‍ട്ടി അനേ്വഷണത്തിന്റെ റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോയുടെ അജണ്ടയിലില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെയുള്ള നടപടി തീരുമാനിക്കേണ്ടത് പിബിയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പാര്‍ട്ടി അനേ്വഷണ റിപ്പോര്‍ട്ട് ഇന്നത്തെ പോളിറ്റ് ബ്യൂറോയില്‍ അവതരിപ്പിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ച്യൂരി നേരത്തെ പറഞ്ഞിരുന്നു.

വിഎസിനെതിരെയുള്ള നടപടി പിബി അജണ്ടയിലില്ലെന്നും വിഎസ്സിന്റെ വിഷയം യോഗത്തില്‍ ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു.
ടിപി വധകേസില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അനേ്വഷണം നടത്താന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. അതേ സമയം അനേ്വഷണ കമ്മീഷനെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. പാര്‍ട്ടിയിലെ ചില നേതാക്കളാണ് അനേ്വഷണം നടത്തിയതെന്ന് യെച്ചൂരി വ്യക്തമാക്കി.

sameeksha-malabarinews

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്ന് പ്രകാശ് കാരാട്ട് നേരത്തെ പറഞ്ഞിരുന്നു. വിഎസ് അച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം അജണ്ടയിലില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!