Section

malabari-logo-mobile

കത്തുകള്‍ പത്തുകൊല്ലമായി ചാക്കില്‍; പേസ്റ്റ്മാന്‍ സസ്‌പെന്‍ഷനില്‍

HIGHLIGHTS : പൊന്നാനി :

പൊന്നാനി :കത്തുകള്‍ മേല്‍വിലാസക്കാരന് ഏല്‍പ്പിക്കാതെ പത്ത് കൊല്ലമായി ചാക്കില്‍ സൂക്ഷിച്ച പോസ്റ്റ്മാനെ സസ്‌പെന്റ് ചെയ്തു. പെരുമ്പടപ്പ് ചെറുവല്ലൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ ഗോപിനാഥന്‍ നാടാര്‍ക്കെതിരെയാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയെടുത്തത്.
വര്‍ഷങ്ങളായി മേല്‍വിലാസക്കാരന് നല്‍കാതെ ചാക്കില്‍ സൂക്ഷിച്ചിരുന്ന ഉരുപ്പടികള്‍ തൊട്ടടുത്ത രണ്ടു കടകളില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചെടുത്തു. 15 വര്‍ഷമായി പെരുമ്പടപ്പ് ചെറുവല്ലൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ് ഗോപിനാഥന്‍ നാടാര്‍. വര്‍ഷങ്ങളായി ഈ പ്രദേശത്തെ ആളുകളക്ക് കത്തുകള്‍ കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മാന്‍ ഉപേക്ഷിച്ച കത്തുകള്‍ അടുത്തുള്ള കടയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചാക്കില്‍ സൂക്ഷിച്ച കത്ത് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് സ്ഥലത്തെത്തിയ പോസ്റ്റല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തപാല്‍ വകുപ്പ് സംഘം തൊട്ടടുത്തുള്ള കടകളില്‍ തെളിവെടുപ്പ് നടത്തി. വിതരണം ചെയ്യാതെ വെച്ച കത്തുകള്‍, രജിസ്‌ട്രേഡ് കത്തുകള്‍, ഇന്റര്‍വ്യൂ കാര്‍ഡ്, പിഎസി അഡൈ്വസ് മെമ്മോകള്‍, സ്‌കൂള്‍ കോളേജ് അഡ്മിഷന്‍ കാര്‍ഡുകള്‍, വക്കീല്‍ നോട്ടീസുകള്‍, ബാങ്കുകളില്‍ നിന്നുള്ള കത്തുകള്‍, ആനുകാലികങ്ങള്‍, ഫോണ്‍ബില്ലുകള്‍ തുടങ്ങി നിരവധി ഉരുപ്പടികള്‍ പിടിച്ചെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!