Section

malabari-logo-mobile

യുഎഇയില്‍ സ്‌ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയാല്‍ ഇനി ജയിലില്‍ കിടക്കാം

HIGHLIGHTS : ദുബൈ: പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്‌ത്രീകളുടെ ചിത്രങ്ങളെടുത്ത്‌ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയാല്‍ ശിക്ഷ ലഭിക്കുമെന്ന്‌ യുഎഇ ആഭ്യന്തരമന്...

Untitled-1 copyദുബൈ: പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്‌ത്രീകളുടെ ചിത്രങ്ങളെടുത്ത്‌ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയാല്‍ ശിക്ഷ ലഭിക്കുമെന്ന്‌ യുഎഇ ആഭ്യന്തരമന്ത്രാലയം. ഇത്തരത്തിലുളള പ്രവൃത്തി ചെയ്യുന്നവര്‍ക്ക്‌ പിഴയോ ജയില്‍ ശിക്ഷയോ ആയിരിക്കും അനുഭവിക്കേണ്ടി വരികയെന്നും അധികൃതര്‍ വ്യക്തമാക്കി.

പൊതുചടങ്ങിനെത്തുമ്പോള്‍ സ്‌ത്രീകള്‍ പൊതുവെ ഫോട്ടോ എടുക്കുന്നതിനോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഇത്തരത്തിലെടുക്കുന്ന ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പരസ്യപ്പെടുത്താമെന്ന ധാരണ തെറ്റാണെന്നും. ഇത്‌ സ്‌ത്രീകളുടെ സ്വകാര്യതയുടെ ലംഘമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

sameeksha-malabarinews

അതെസമയം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയ സ്‌ത്രീകളുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ മറ്റുള്ളവരെ കാണിക്കുന്നതും കുറ്റമാണെന്ന്‌ മന്ത്രാലയ വക്താവ്‌ മിലന്‍ ഷറഫ്‌ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!