Section

malabari-logo-mobile

മോഹന്‍ലാലിന്റെ കയ്യില്‍ 12 ആനക്കൊമ്പ്

HIGHLIGHTS : കോതമംഗലം: മോഹന്‍ലാലിനെതിരെ പിസി ജോര്‍ജ്ജ് വീണ്ടും.

കോതമംഗലം: മോഹന്‍ലാലിനെതിരെ പിസി ജോര്‍ജ്ജ് വീണ്ടും. വിവാദമായ ആനക്കൊമ്പ് കേസില്‍പ്പെട്ട നടന്‍ മോഹന്‍ലാലിന് തന്റെ അറിവില്‍ 12 ആനക്കൊമ്പുണ്ടെന്ന് കേരള ചീഫ്‌വിപ്പ് പിസി ജോര്‍ജ്ജ്.

റെയിഡില്‍ പിടിച്ചെടുത്തത് ഇതില്‍ നാലെണ്ണം മാത്രമാണെന്നും പാവപ്പെട്ട ആരെങ്കിലുമാണ് കേസില്‍പ്പെട്ടതെങ്കില്‍ കുറഞ്ഞത് 6 മാസം ജയിലില്‍ കിടക്കുമായിരുന്നെന്നും പി സി ജോര്‍ജ്ജ് കുറ്റപ്പെടുത്തി. നിയമം എല്ലാവര്‍ക്കും ഒരേപോലയാകണം അതില്‍ വിട്ടുവീഴ്ച പാടില്ലെന്നും പിസി ജോര്‍ജ്ജ് ഓര്‍മിപ്പിച്ചു. വനംവകുപ്പ് കൈകാര്യം ചെയ്യുന്ന നടനും മന്ത്രിയുമായ ഗണേഷ്‌കുമാറിനെതിരെയാണ് പിസി ജോര്‍ജ്ജിന്റെ ഒളിയമ്പുകളെന്ന് വ്യക്തം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!