വീല്‍ചെയര്‍ വിതരണം നടത്തി

തിരൂരങ്ങാടി: കരുമ്പില്‍ നാഷണല്‍ ലൈബ്രറിയുടേയും പഴംകുളങ്ങര അല്‍ അമീന്‍ സാധു സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ വികലാംഗരും വാര്‍ദ്ധക്യരോഗികളുമായ 25 പേര്‍ക്ക് വീല്‍ ചെയര്‍ വിതരണം ചെയ്തു. കെ കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ പി അഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. വായന മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ് കുട്ടി ഹാജി നിര്‍വ്വഹിച്ചു. കെ പി അഹമ്മദ് കുട്ടി ഹാജി ലൈബ്രറിക്ക് സൗജന്യമായി നല്‍കിയ ഭൂമിയുടെ രേഖ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ പ്രമോദ് ദാസ് ഏറ്റുവാങ്ങി. കെ എം മൊയ്തീന്‍, എ കെ റഹീം, റഷീദ് പരപ്പനങ്ങാടി, കെ മുഹമ്മദലി മാസ്റ്റര്‍, പുളിക്കല്‍ ഹംസ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top