Section

malabari-logo-mobile

മൊബൈല്‍ ഫോണുമയി ജയിലിലെത്തിയ പൂച്ചയെ പിടികൂടി.

HIGHLIGHTS : റിയോ ഡി ജെനീറോ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് പുറത്ത് കടക്കാന്‍

റിയോ ഡി ജെനീറോ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് പുറത്ത് കടക്കാന്‍ സഹായിക്കുന്ന എസ്‌കേപ്പ് കിറ്റുമായി ജയിലില്‍ കയറിയ പൂച്ചയെ പിടികൂടി. റിയോ ഡി ജെനീറോയിലെ അറപ്‌റാക ജയിലിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്.

മൊബൈല്‍ഫോണ്‍, മൂന്ന്് ബാറ്ററികള്‍, ഹാക്‌സോബ്ലേഡ്,വാള്‍ ചാര്‍ജ്ജ്, ഇയര്‍ഫോണ്‍,മെമ്മറി കാര്‍ഡ്, എന്നിവയടങ്ങിയ എസ്‌കേപ്പ് കിറ്റ് പൂച്ചയുടെ പുറത്ത് കെട്ടിവെച്ചാണ് പൂച്ച ജയിലിലെത്തിയത്. വീട്ടില്‍ വളര്‍ത്തുന്ന വെളുത്ത ഒരു സുന്ദരി പൂച്ചയായിരുന്നു ഇത്. ജയിലിന്റെ പ്രധാന ഗേറ്റ് കടന്നപ്പോള്‍ തന്നെ പൂച്ച അധികൃതരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൂച്ചയെ പിടികൂടി.

sameeksha-malabarinews

പൂച്ച പിടിയിലായതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായിരിക്കുകയാണ്. പിടിയിലായത് മൃഗമായതിനാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് ഉദ്യോഗസ്ഥര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!