Section

malabari-logo-mobile

മെഡിക്കല്‍/ എന്‍ജി. അഡ്മിഷന്‍ 14 വരെ

HIGHLIGHTS : തിരു: വിവിധ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം

തിരു: വിവിധ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (എസ്ബിടി) ഫീസ് അടയ്ക്കുന്നതിനും കോളേജുകളില്‍ പ്രവേശനം എടുക്കുന്നതിനുമുള്ള സമയം ദീര്‍ഘിപ്പിച്ചു.

പുതുക്കിയ ഷെഡ്യൂള്‍: മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിശ്ചിത ശാഖകളില്‍ ഫീസ്/ബാക്കി ഫീസ് 13നുമുമ്പായി ഒടുക്കണം. അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ അഡ്മിഷന്‍ നേടേണ്ട അവസാന തീയതി 14. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ നോണ്‍ ജോയിനിങ് റിപ്പോര്‍ട്ട് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് ഓണ്‍ലൈനായും അതിന്റെ പ്രിന്റൗട്ട് ഫാക്സ് മുഖാന്തരവും 14ന് വൈകിട്ട് 5.30ന് മുമ്പായി നല്‍കണം. കോളേജുകളില്‍ അഡ്മിഷന്‍ എടുത്തശേഷം അത് റദ്ദാക്കി അലോട്ട്മെന്റ് പ്രക്രിയയില്‍നിന്നു പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റ് ക്യാന്‍സലേഷനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം 13 മുതല്‍ 16ന് വൈകിട്ട് അഞ്ചുവരെ. (ഇതിനുള്ള അപേക്ഷാഫോറം വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തശേഷം പൂരിപ്പിച്ച് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും സഹിതം പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസില്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്തിക്കേണ്ടതാണ്) നാലാംഘട്ട അലോട്ട്മെന്റ് 21ന് പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്ലൈന്‍ നമ്പരുകളായ 0471-2339101, 2339102, 2339103, 2339104 എന്നിവയിലും സിറ്റിസണ്‍ കാള്‍സെന്ററിന്റെ 155300, 0471-2115054, 2115098, 2335523 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!