Section

malabari-logo-mobile

മുഹമ്മദ് ജാസിമിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയതു.

HIGHLIGHTS : മഞ്ചേരി: തിരൂര്‍

മഞ്ചേരി: തിരൂര്‍ തൃക്കണ്ടിയൂരില്‍ മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെ മഞ്ചേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്നലെ പിടിയിലായ ഇയാളെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയനാക്കി. വൈകീട്ട് നാലുമണിയോടെയാണ് ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയത്.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പുതുതായി നിലവില്‍ വന്ന നിയമം. എന്നിവയടങ്ങുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും പോലീസ് നല്‍കിക്കഴിഞ്ഞു.

sameeksha-malabarinews

പീഡനത്തിനിരയായ കുട്ടിയുടെ അമ്മയെ അനാശ്യസത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചിട്ടും വഴങ്ങാതിരുന്നതോടെയാണ് കുഞ്ഞിന്റെ നേര്‍ക്ക് ഇയാള്‍ തിരിഞ്ഞത്. ഇതിന്റെ പേരില്‍ കുഞ്ഞിന്റെ അമ്മയോട് വഴക്കിട്ട പോയ പ്രതി പിന്നീട് നഗരത്തിലെ ഒരു തിയ്യേറ്ററില്‍ നിന്ന് സക്കെന്റ് ഷോയും കണ്ട് തിരിച്ചെത്തി തിരൂര്‍ ആശുപത്രിക്ക് മുന്‍വശം കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ വായപൊത്തിപ്പിടിച്ച് എടുത്തകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നൂറുമീറ്ററോളം അകലെയുള്ള മഹിളാ സമാജത്തിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്.

അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് കരുതി ഇയാള്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നത്രെ. പിന്നീട് കാണാതായ കുട്ടിയുടെ അമ്മയോടൊപ്പം ചേര്‍ന്ന് കുട്ടിയെ തിരയുകയും ചെയ്തത്രെ.

ഡിവൈഎസ്പി സെയ്തലവിയുടെ നേതൃത്വത്തിലുള്ള അന്വേഷമ സംഘത്തില്‍ സിഐ മാരായ റാഫി, ഷാന്റി സിറിയക്, പോലീസുകാരായ സീമ, മഞ്ജു, രാജേഷ്, പ്രമോദ്, സന്തോഷ്, കുമാരന്‍ കുട്ടി, ഷുക്കൂര്‍ എന്നിവരുമുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!