Section

malabari-logo-mobile

മുസ്ലീങ്ങള്‍ക്ക് നിലവിളക്കും കൊളുത്താം ഓണവും ആഘോഷിക്കാം; ഡോ. ഫസല്‍ ഗഫൂര്‍

HIGHLIGHTS : തിരൂര്‍ : മുസ്ലീങ്ങള്‍ നിലവിളക്ക്

തിരൂര്‍ : മുസ്ലീങ്ങള്‍ നിലവിളക്ക് കൊളുത്തുന്നതും ഓണം ആഘോഷിക്കുന്നതും അനിസ്ലാമികമല്ലെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍.

എംഇഎസ്സിന്റെ എല്ലാ സ്ഥാപനങ്ങളിലും ഓണം ആഘോഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ എംഇഎസ് കുടുംബ സംഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

sameeksha-malabarinews

ഓണം ഹൈന്ദവരുടെ മാത്രമായ ആഘോഷ മാക്കേണ്ടതില്ലെന്നും വിദ്യാരംഭവും, വിളക്കുകൊളുത്തലും അനിസ്ലാമിക മല്ലെന്നും താല്‍പര്യമുള്ളവര്‍ക്ക് അതുചെയ്യാമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

സ്ത്രീകളെ ബുര്‍ഖ ധരിക്കണമെന്ന് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അദേഹം വ്യക്തമാക്കി. എപി അബൂബക്കര്‍ മുസ്ല്യാരുടെ തിരുകേശത്തില്‍ വിശ്വാസമില്ലെന്നും ഫസല്‍ഗഫൂര്‍ തുറന്നടിച്ചു.

സംസ്ഥാനത്ത് മുസ്ലിംലീഗ് മന്ത്രിമാര്‍ പൊതു ചടങ്ങുകളില്‍ വിളക്കുകൊളുത്തി ഉദിഘാടനം ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കാറുണ്ട്. വിളക്കുകൊളുത്തല്‍ അനിസ്ലാമികമാണെന്നാണ് അവരുടെ വാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!