Section

malabari-logo-mobile

മുനീര്‍ സ്പീക്കറാകും? അലി മന്ത്രിയാകും-യുഡിഎഫില്‍ പുതിയ ഫോര്‍മുല.

HIGHLIGHTS : തിരു: യുഡിഎഫിലെ പ്രതിസന്ധി

തിരു: യുഡിഎഫിലെ പ്രതിസന്ധി തീര്‍ക്കാനും പുതിയ ഫോര്‍മുല ഉയര്‍ന്നുവരുന്നു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇതിനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം ലീഗിന് നാലു മന്ത്രിമാര്‍ക്കു പുറമെ ഒരു സ്പീക്കര്‍ സ്ഥാനം കൂടി നല്‍കുക എന്നതും സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന ജി. കാര്‍ത്തികേയനെ ക്യാമ്പിനറ്റ് മന്ത്രിയാക്കുക എന്നതുമാണ് ഈ ഫോര്‍മുല.
എന്നാല്‍ ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞാലും മന്ത്രിസഭയിലേക്കില്ല എന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത്. അതുപോലെ മുനീര്‍ മന്ത്രിസ്ഥാനം ഒഴിയുമോ എന്നകാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അങ്ങനെ വന്നാല്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ മാറ്റി സ്പീക്കറാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കോണ്‍ഗ്രസ്സ് മുന്നോട്ടു വയ്ക്കുന്ന രണ്ടാമത്തെ ഫോര്‍മുല രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുക എന്നതാണ്. പകരം കെപിസിസി പ്രസിഡണ്ടായി ജി. കാര്‍ത്തികേയനെയും. സാമുദായിക സംന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഭൂരിപക്ഷസമുദായത്തില്‍ നിന്ന് ഒരു മന്ത്രി എന്നതാണ് കോണ്‍ഗ്രസ്സ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ മുന്നില്‍ ഫോര്‍മുലകളൊന്നും വച്ചിട്ടില്ലെന്ന് മുസ്ലീംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും കെപിഎ മജീദും വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!