Section

malabari-logo-mobile

മുണ്ട്മുറുക്കാന്‍ പറഞ്ഞവര്‍ ടോയ്‌ലറ്റ് നവീകരണത്തിന് ചിലവഴിച്ചത് 35 ലക്ഷം.

HIGHLIGHTS : ദില്ലി : ഒരു ദിവസം 28 രൂപയ്ക്ക്‌മേല്‍ സമ്പാതിക്കുന്നവര്‍ ദാരിദ്യരേഖയ്ക്ക്

ദില്ലി : ഒരു ദിവസം 28 രൂപയ്ക്ക്‌മേല്‍ സമ്പാതിക്കുന്നവര്‍ ദാരിദ്യരേഖയ്ക്ക് മുകളിലാണെന്ന് പ്രഖ്യാപിച്ച ആസൂത്രണ കമ്മീഷന്റെ ആസ്ഥാനത്തെ രണ്ട് ടോയ്‌ലറ്റുകള്‍ പുതുക്കിപ്പണിയാനായി ചെലവാക്കിയത് 35 ലക്ഷം രൂപയാണ്. ദില്ലിയിലെ യോജന ഭവനിലെ രണ്ട് ടോയ്‌ലറ്റുകള്‍ ആധുനിക സൗകര്യത്തോടെ മോടികൂട്ടി ഒരുക്കിയെടുക്കാനാണ് 35 ലക്ഷം രൂപ ആസൂത്രണ കമ്മീഷന്‍ ചെലവഴിച്ചത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നാണ് പ്ലാനിംഗ് കമ്മീഷന്‍ അധികാരികളുടെ ഈ ആഢംബര ധൂര്‍ത്തിനെ പറ്റി മനസിലായത്. ടോയ്‌ലറ്റ് പുതുക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചതിനെപറ്റിയുള്ള കാര്യങ്ങള്‍ ആസൂകത്രണ കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ടോയ്‌ലറ്റ് നവീകരണത്തെ പാഴ്ചിലവെന്ന് വിളിക്കുന്നതിനെ കമ്മീഷന്‍ വാര്‍ത്താകുറിപ്പിലൂടെ എതിര്‍ത്തിട്ടുണ്ട്.
സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉള്ളവര്‍ക്കുമാത്രമാണ് ഈ ആഢംബര ടോയ്‌ലറ്റില്‍ പ്രവേശനം നല്‍കിയിരുന്നത്. ഇതിനുവേണ്ടി 60 സ്മാര്‍ട്ട് കാര്‍ഡുകളാണ് കമ്മീഷന്‍ തയ്യാറാക്കിയിരുന്നത്.

sameeksha-malabarinews

എന്നാല്‍ , നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ ടോയ്‌ലറ്റിന്റെ വാതിലില്‍ പിടിപ്പിച്ചിരുന്ന സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം അവസാനിപ്പിക്കുകയായിരുന്നു. ടോയ്‌ലറ്റ് ഉപയോഗം നിയന്ത്രിതമാക്കിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അധികൃതര്‍ സ്മാര്‍ട്ട് കാര്‍ഡ് പ്രവേശനം അവസാനിപ്പിച്ചത്.

പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന നിരവധി ക്ഷേമപ്രര്‍ത്തനങ്ങക്കുമേല്‍ സാമ്പത്തിക അച്ചടക്കത്തിന്റെ വാളോങ്ങുന്നവര്‍ ചെയ്ത മാതൃക ഏറെ ചര്‍ച്ചയാവുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!