Section

malabari-logo-mobile

മുഖ്യമന്ത്രി വനം മന്ത്രിയെ വെള്ളപൂശുന്നു.

HIGHLIGHTS : തിരു : പി സി ജോര്‍ജ്ജിന്റെ

തിരു : പി സി ജോര്‍ജ്ജിന്റെ ആരോപണങ്ങളെ അവഗണിച്ച് വനംമന്ത്രി ഗണേഷിന്റെ രക്ഷയ്ക്ക് മുഖ്യമന്ത്രിയെത്തി. ഗണേഷിനെ ന്യായീകരിച്ച് സംസാരിച്ച് മുഖ്യമന്ത്രി ഈ തര്‍ക്കം യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിച്ചു.

നെല്ലിയാംമ്പതി എസ്റ്റേറ്റ് കയ്യേറ്റ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം വനംമന്ത്രി സ്‌പോണ്‍സര്‍ചെയ്തതാണെന്ന പിസി ജോര്‍ജ്ജിന്റെ ആരോപിണത്തെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എയായ വിഎസ് സുനില്‍ കുമാര്‍ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുമേലുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

sameeksha-malabarinews

എന്നാല്‍ യുഡിഎപില്‍ പിസി ജോര്‍ജ്ജും ഗണേഷ് കുമാറും പോരുകോഴികളെ പോലെ ഇന്നും വാക്ക് യുദ്ധം തുടരുകയാണ്.

ആനക്കൊമ്പ് കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ കേസെടുക്കാത്തവര്‍ കര്‍ഷകര്‍ക്കെതിരെ തിരിയുകയാണെന്നും പിസി ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!