Section

malabari-logo-mobile

ഞാന്‍ എന്റെ മൂത്രം കുടിച്ചിട്ടുണ്ട് : സ്വാമി അഗ്നിവേശ്

HIGHLIGHTS : ന്യൂദില്ലി: രാജ്യത്ത് ഏറെ പ്രതിഷേധങ്ങളുയര്‍ത്തിയ കല്‍ക്കത്ത വിശ്വഭാരതി

ന്യൂദില്ലി: രാജ്യത്ത് ഏറെ പ്രതിഷേധങ്ങളുയര്‍ത്തിയ കല്‍ക്കത്ത വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ അഞ്ചാം ക്ലാസുകാരിയെ മൂത്രം കുടിപ്പിച്ച സംഭവത്തെ ന്യായീകരിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ് രംഗത്ത്.

കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്ക് നല്‍കിവരുന്ന ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് സ്വന്തം മൂത്രം കുടിപ്പിക്കല്‍ എന്ന വാദമാണ് സ്വാമി അഗ്നിവേശ് ഉയര്‍ത്തുന്നത്.

sameeksha-malabarinews

വിശ്വഭാരതിയില്‍ നടന്ന ഈ സംഭവം വിവാദമാക്കേണ്ടതില്ലെന്നും വാര്‍ഡനായ ഉമാ പെഡാര്‍ കുട്ടിയോട് മൂത്രം കുടിക്കാന്‍ നിര്‍ദേശിച്ചത് രോഗം ഭേദമാക്കാനുള്ള ചികിത്സാരീതിയെന്ന തരത്തിലായിരിക്കുമെന്നും അത് തിരിച്ചറിയാതെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മാധ്യമങ്ങളകും ഇടപെട്ടതാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

തനിക്ക് പ്രായപൂര്‍ത്തിയായിട്ടും ഇടയ്ക്കിടെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നെന്നും പിന്നീട് ഈ ചികിത്സാരീതിയിലൂടെയാണ് ഈ അസുഖം ഭേദമായതെന്നുമാണ് അഗ്നിവേശിന്റെ വാദം. ‘ശിവംഭു’ അഥവാ ‘സ്വമൂത്ര ചികിത്സ’ എന്നാണ് ഇതിന്റെ പേര്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ അംബാല ജയിലില്‍ വെച്ചാണ് താന്‍ ഈ ചികിത്സാ രീതി പരീക്ഷിച്ചതെന്നും അദേഹം പറഞ്ഞു.

ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, മുന്‍ ഉപ്രധാനമന്ത്രി ദേവിലീല്‍, മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ സ്വമൂത്ര ചികിത്സാരീതി പരീക്ഷിച്ചിരുന്നതായി സ്വാമി അഗ്നിവേശ് വെളിപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!