തിരു: മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതരമായ ആരോപണങ്ങളടങ്ങുന്ന കേരള ഡിജിപി എസ് പി മാര്ക്കയച്ചതായി പറയപ്പെടുന്ന സര്‍ക്കുലര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറിയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
ഈ മാസം 9 നാണ് ഏറെ വിവാദ പരാമര്ങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡിജിപി എസ്പിമാര്ക്കയച്ചിട്ടുള്ളത്. ഈ കത്തയച്ചിരിക്കുന്നത് ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിന്റെ നിര്‍ദേശ പ്രകാരമാണ്. സാമ്പത്തിക കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചിലര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തുന്നു.
ഇവര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ കയറി ഇറങ്ങുകയാണെന്നും കത്തില്‍ പറയപ്പെടുന്നുണ്ട്. നാടു ഭരിക്കുന്ന സര്‍ക്കാറിന്റെ പോലീസ് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.




