മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

തിരു: ഐക്യ രാഷ്ട്ര സഭയുടെ അവാര്‍ഡ്് വാങ്ങി തിരികെയെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ ഡിവൈഎഫ്‌ഐ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അതേസമയം തിരുവനന്തപുരം വിമാനതാവളത്തില്‍ മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പേട്ടയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമമില്‍ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് തയ്യാറാക്കിയിരുന്നത്.

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വഴിതിരിച്ച് വിടുകയായിരുന്നു.വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് പോയത്.

Share news
error: Content is protected !!
Scroll to Top