മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹയില്ല; വിഎസ്

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ പരാമാര്‍ശം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപെട്ടു. ഉമ്മന്‍ചാണ്ടിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും വിഎസ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കോടതി ശരിവെക്കുകയാണെന്നും അനേ്വഷണം അട്ടിമറിക്കപെടുമെന്ന സംശയം കോടതിക്കുണ്ടെന്നും വിഎസ് കൂട്ടിചേര്‍ത്തു.

ഉമ്മന്‍ചാണ്ടി ഇന്നു തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിക്കണമെന്നും വിഎസ് ആവശ്യപെട്ടു.

സരിതയുടെ ഫാഷന്‍ പരേഡും, ബിജുവിന്റെ പ്രണയ ലേഖനവും ശാലുവിന്റെ റിയാലിറ്റി ഷോയും,ജോപ്പന് സുഖചികിത്സയും, പോലീസ് ചിലവില്‍ അരങ്ങേറുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഒന്നരമാസമായി നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഹൈക്കോടതിയില്‍ പരാമര്‍ശത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും വിഎസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top