കര്‍ണ്ണാടകയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് 8 പേര്‍ മരിച്ചു

കര്‍ണ്ണാടക; കര്‍ണ്ണാടകയിലെ ബേലൂരില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് തടാകത്തിലേക്ക് മറിഞ്ഞ് 8 പേര്‍ മരിച്ചു 30 പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളടക്കം 50 ഓളം പേരാണ് ബസിലുണ്ടായിരുന്നത്.

രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. സകലേശ്പൂരില്‍നിന്നും ബേലൂരിലേക്ക് പോകുകയായിരുന്ന കര്‍ണ്ണാടക ആര്‍ടിസിയുടെ ബസാണ് നിയന്ത്രണം വിട്ട് വിഷ്ണുസമുദ്രാ തടാകത്തിലേക്ക് മറിഞ്ഞത്.

ബസ് തടാകത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഉന്നത ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top