മുംബൈ പോലീസില്‍ ഒരു ‘കേരളാ പോലീസ്’

 

മുംബൈ പോലീസില്‍ കേരളാ പോലീസിനെ കണ്ട് കൊച്ചി നഗരം തരിച്ചുപോയി. അക്രമികളേയും സാമുഹ്യവിരുദ്ധരേയും അമര്‍ച്ച ചെയ്തു ‘സുരേഷ്‌ഗോപി’ സ്റ്റൈലില്‍ പ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് മുംബൈ പോലീസില്‍ എത്തിയത്.

കാസനോവക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൃഥ്വി രാജ് ചിത്രമായ മുംബൈ പോലീസിലാണ് എറണാകുളം അസ്സി: കമ്മീഷണറായ സുനില്‍ ജേക്കബ് പോലീസ് കമ്മീഷണറായി രംഗത്ത് വരുന്നത്.
മലയാള സിനിമയില്‍ പോലീസ് കഥകള്‍ പറയുമ്പോഴെല്ലാം സംവിധായകരും രചയിതാക്കളും സംശയനിവാരണത്തിനായി സ്ഥിരം സമീപിക്കുന്നത് ഇദ്ദേഹത്തിനെ യാണ്. ഒടുവിലാണ് റോഷന്‍ ആന്‍ഡ്രൂസ് സുനില്‍ ജേക്കബിലെ കലാകാരനെ തിരിച്ചറിയുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ഇദ്ദേഹം എത്തുന്നത്. സാധാരണ സിനിമാ കഥകളിലെ പോലീസ് ശൈലി യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തി പോലീസിന് മറ്റൊരു മുഖം നല്‍കിയ ആളുകൂടിയാണ് സുനില്‍ ജേക്കബ്.
മലപ്പുറം ജില്ലയിലെ താനൂരില്‍ ഒരു തവണ സബ്ബ്: ഇന്‍സ്‌പെക്ടറായും, രണ്ട് തവണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായും സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് അവിടെ ആരാധകര്‍വരെയുണ്ടെന്നാണ് ജനസംസാരം.

 

 

 

Share news
error: Content is protected !!
Scroll to Top