Section

malabari-logo-mobile

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ അടുത്ത ലക്ഷ്യം; എബിവിപി

HIGHLIGHTS : മുംബൈ: തങ്ങള്‍ അടുത്തതായി ലക്ഷ്യമിടുന്നത്‌ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ എന്ന എബിവിപി. ജെഎന്‍യുവിലേതുപോലുള്ള സാഹചര്...

tiss-mumbaiമുംബൈ: തങ്ങള്‍ അടുത്തതായി ലക്ഷ്യമിടുന്നത്‌ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ എന്ന എബിവിപി. ജെഎന്‍യുവിലേതുപോലുള്ള സാഹചര്യം മുംബൈല്‍ സൃഷ്ടിക്കപ്പെടുമെന്ന പേടിവേണ്ടെന്നും എബിവിപി മുംബൈ സെക്രട്ടറി അനികേത്‌ ഒവ്‌ഹാല്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബോംബെയിലും മുംബൈയിലെ മറ്റ് സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും എത്തിച്ചേരാന്‍ എ.ബി.വി.പി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

‘രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെട്ടെന്നു ഉടലെടുത്ത മിക്ക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് ക്യാമ്പസുകളില്‍ ഇടത് സംഘടനകളുടെ സാന്നിധ്യമാണ്. വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം രാഷ്ട്രീയത്തിലേക്ക് സ്വാധീനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം.’ അനികേത് പറയുന്നു.

sameeksha-malabarinews

‘വിദ്യാര്‍ഥികള്‍ കെണിയില്‍ വീഴുന്നില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം തന്നെ അവര്‍ ദേശീയതയുടെ അര്‍ത്ഥം മനസിലാക്കുകയും വേണം. എന്നാല്‍ ടിസ്സിനെ ജെ.എന്‍.യു പോലെ യുദ്ധക്കളമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ അനികേത്‌ ഒവ്‌ഹാല്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!