മീരാ ജാസ്മിന്‍ അവതാരകയാകുന്നു.

നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ സര്‍ഗപ്രതിഭ തെളിയിച്ച് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായൊരിടം കണ്ടെത്തിയ മലയാളത്തിന്റെ സ്വന്തം മീരാ ജാസ്മിന്‍ ഇനി അവതാരകയാകുന്നു. നിങ്ങളുടെ മനസിലേക്ക് രഞ്ജിനി ഹരിദാസോ പൂര്‍ണിമ ഇന്ദ്രജിത്തോ കയറി വരേണ്ട മീരയെത്തുന്നത് അവതാരകയുടെ റോള്‍ സെല്ലുലോയിഡില്‍ അവതരിപ്പിക്കാനാണ്.

ഷാജിയെം സംവിധാനം ചെയ്യുന്ന ‘മിസ് രേഖാ തരൂര്‍ കാണുന്നത് ‘ എന്ന ചിത്രത്തിലാണ് മീര ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷത്തിലെത്തുന്നത്.

മീരാജാസ്മിനെ ഈ കഥാപാത്രമായി കണ്ടുകൊണ്ടു തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയതെന്ന് സംവിധായകന്‍ ഷാജിയെം പറഞ്ഞു. ഒട്ടേറെ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് മീര ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമാ കമ്പനി എന്ന ചിത്രത്തില്‍ നായകനായ ബദ്രിയാണ് ചിത്രത്തിലെ നായകന്‍.

നീണ്ട ഇടവേളയ്ക്കുശേഷം ലിസമ്മയുടെ വീട് എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മീര തിരിച്ചുവരവ് നടത്തിയത്.

Share news
error: Content is protected !!
Scroll to Top