പുഴയില്‍ ചാടിയ കള്ളനെ നാട്ടുകാര്‍ പിടികൂടി

വള്ളിക്കുന്ന്: പിന്‍തുടര്‍ന്നെത്തിയ നാട്ടുകാരെ വെട്ടിക്കാന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വാഹന മോഷ്ടാവിനെ നീന്തിക്കയറിയ സ്ഥലത്തുനിന്ന് പിടികൂടി.

 

ബുധനാഴ്ച രാത്രി പത്തര മണിക്ക് ഇയാള്‍ വള്ളിക്കുന്ന്‌ അത്താണിക്കലെ ഒരു ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കവെ അലാറം പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കുടിയപ്പോഴേക്കും ഇയാള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

 

നാട്ടുകാര്‍ ഇയാളെ പിന്‍തുടരുന്നുണ്ട് എന്ന് മനസ്സിലാക്കി മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ കോട്ടക്കടവ് പാലത്തില്‍ നിന്ന്‌ ഓട്ടോറിക്ഷ നിര്‍ത്തി മോഷ്ടാവ് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പുഴയില്‍ ചാടിയ ഇയാള്‍ മുക്കാല്‍ കിലോമീറ്ററിനടുത്ത് നീന്തി പാലത്തിന് കിഴക്കുഭാഗത്തെ പൊറാഞ്ചേരി എന്ന സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ കയ്യില്‍ പെടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇയാള കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നു വരികയാണ്.

Share news
error: Content is protected !!
Scroll to Top